ഭദ്രേശ്വരം ക്ഷേത്രം

തമിഴ്നാട്ടിലെ തഞ്ചാവൂരിലുള്ള ഭദ്രേശ്വരം ക്ഷേത്രം. ഭാരതീയ വാസ്തുശില്‍പ കലയിലെ ഒരു മഹാത്ഭുതമാണ് സഹസ്രാബ്ദം പിന്നിട്ട ഈ ക്ഷേത്രം. ചോളസാമ്രാട്ടായിരുന്ന രാജരാജ ചോളൻ AD 1004 പണി തുടങ്ങി, AD-1009 ൽ പൂർത്തിയാക്കിയതാണ്, പൂർണ്ണമായും ഗ്രാനേറ്റിൽ നിർമ്മിച്ച ഈ ക്ഷേത്രം. ദ്വിഗ്വിജയങ്ങൾ പൂർത്തിയാക്കി തന്റ്റെ പുതിയ തലസ്ഥാനമായി, തില്ലയെ (ചിദംബരം) മാറ്റിയതിന്റ്റെ ഓർമ്മക്കാണ്, രാജരാജ ചോളൻ ഈ ക്ഷേത്രം നിർമ്മിച്ചത്.217 അടി ഉയരമുള്ള ക്ഷേത്രത്തിന്റ്റെ മകുടമായി, എൺപത്തിയൊന്ന് (81) ടൺ ഭാരമുള്ള ഒറ്റശിലയിലെ കലശമാണ് സ്ഥാപിച്ചിരിക്കുന്നത് എന്നറിയുമ്പോളാണ് ക്രെയിനും ഒന്നുമില്ലാത്ത കാലത്ത് നിർമ്മിച്ച ഈ മഹാ ക്ഷേത്രം വാസ്തു കലയിലെ അത്യദ്ഭുതമായി നമുക്ക് തോന്നുക. 45 ഏക്കറിൽ നിൽക്കുന്ന ഈ ശിവക്ഷേത്ര സമുച്ചയം, യുനെസ്ക്കോയുടെ ലോക പൈതൃക പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിൽ ഒന്നാണിത്. കൂടാതെ പൗരാണിക നിർമ്മിതികളിൽ, പൂർണ്ണമായും, ഗ്രാനേറ്റിൽ നിർമ്മിച്ച ഏക ക്ഷേത്രവും ഈ ബ്രഹദീശ്വര ക്ഷേത്രമാണ്. നടരാജ ശില്പമുൾപ്പടെ മഹാദേവന്റ്റെ വിവിധങ്ങളായ ശില്പങ്ങളാൽ സമൃദ്ധമാണ് ‘ദക്ഷിണമേരു’ എന്നു കൂടി അറിയപ്പെടുന്ന ഭദ്രേശ്വരം ക്ഷേത്രം. “നിഴലുകൾ” പതിക്കാത്ത നിർമ്മിതിയാണ് മറ്റൊരു സവിശേഷത. സംസ്കൃതം, തമിഴ്, മറാത്തി ഭാഷകളിലെ ചുവരെഴത്തുകളും ഈ ക്ഷേത്രത്തിലുണ്ട്. ജീവിതത്തിൽ, ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടം ..
ഭദ്രേശ്വരം ക്ഷേത്രം

ഭദ്രേശ്വരം ക്ഷേത്രം

ഭദ്രേശ്വരം ക്ഷേത്രം

ഭദ്രേശ്വരം ക്ഷേത്രം

ഭദ്രേശ്വരം ക്ഷേത്രം

Share: