തത്വമസി ഫൗണ്ടേഷൻ

ഭാരതീയ പൈതൃകത്തിന്റെ മാഹാത്മ്യമേറിയ ആത്മസൗന്ദര്യത്തിന്റ്റെ അന്തസത്ത ഉൾക്കൊണ്ട്, സനാതന ധർമ്മത്തിന്റ്റെ സാർവ്വലൗകീകമായ അഭൗമിക ദീപപ്രഭ ലോകമെമ്പാടും പ്രചരിപ്പിക്കാൻ എല്ലാ ദിശകളിലുമുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന സദുദ്ദേശത്തോടെ സ്ഥാപിതമായ ചാരിറ്റബിൾ ട്രസ്റ്റാണ്, തത്വമസി ഫൗണ്ടേഷൻ.

ഈ ബ്ലോഗ് വഴി തത്വമസി ഫൗണ്ടേഷൻ പ്രധാനമായും രണ്ടു വസ്തുതകളാണ് ലക്ഷ്യമിടുന്നത്.

ഒന്നാമത്തേത്, തീർത്ഥാടന യാത്രാ വിവരണങ്ങൾ പ്രചരിപ്പിക്കുക അതുവഴി തീർത്ഥയാത്രകൾ പ്രചരിപ്പിക്കുക.സനാതന ധർമ്മത്തിൻറെയും ആർഷഭാരത സങ്കൽപ്പത്തിന്റേയും നിലനിൽപ്പിനു തീർത്ഥാടനങ്ങൾ വഹിച്ച പ്രാധാന്യം എടുത്ത് പറയേണ്ടത് തന്നെയാണ്. ധർമ്മത്തിന് കോട്ടം വന്നപ്പോൾ ആർഷഭാരത മണ്ണിൽ ധർമ്മസംസ്ഥാപനാർത്ഥം ജന്മം കൊണ്ട ജഗദ്‌ഗുരു ശങ്കരാചാര്യർ പോലും തീർത്ഥാടനത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയുണ്ടായി.  അതിനെ തുടർന്നാണ് അദ്ധേഹം ഭാരതമണ്ണിൽ അങ്ങോളമിങ്ങോളമുള്ള പുണ്യസഥലങ്ങളെ പരസ്പരം ബന്ധപ്പെടുത്തി വളർത്തിയെടുക്കാനുള്ള കർമ്മപദ്ധതി ഈ മണ്ണിൽ നടപ്പിലാക്കിയത്. ശങ്കരന് ശേഷം ഏതാണ് ഒരു സംവത്സരം നീണ്ടുനിന്ന വൈദേശിക അടിമത്തത്തിനുള്ളിൽ പോലും ഭാരതം എന്നൊരു സങ്കൽപ്പത്തെ കെടാതെ സൂക്ഷിക്കാൻ ഈ തീർത്ഥാടന സംസ്കൃതിയ്ക്കായി എന്നറിയുമ്പോൾ ആണ് ശങ്കരന്റെ ക്രാന്തദർശിത്വം നമ്മുക്ക് അനുഭവവേദ്യമായി മാറുക. 

മുഴുവനും വായിക്കാൻ >>